മേയ് 15-നായിരുന്നു കേസിനാസ്പദമായ സംഭവം. പക്ഷേ, കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. പാരീസ് സ്വദേശിനിയാണ് യുവതി. നെയ്മർ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടുകയും പാരീസിലേക്ക് ക്ഷണിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
നെയ്മറിന്റെ ക്ഷണപ്രകാരം പാരീസിലെത്തിയ യുവതി ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു. ഇവിടെക്ക് നെയ്മർ വരുമ്പോൾ അദ്ദേഹം നന്നായി മദ്യപിച്ചിരുന്നു. റൂമിലെത്തിയ തന്നെ അദ്ദേഹം ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. രാതിക്കാരിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുമെന്ന് സാവോ പോളോ പോലീസ് അറിയിച്ചു.