ആരാധകർക്ക് സന്തോഷ വാർത്ത; നെയ്മർ ഉടൻ തിരിച്ചെത്തും

Webdunia
ശനി, 31 മാര്‍ച്ച് 2018 (11:33 IST)
കഴിഞ്ഞ മാസം മാഴ്‌സെയ്‌ക്കെതിരേ നടന്ന മത്സരത്തില്‍ കാലിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രസീൽ സൂപ്പർതാരം നെയ്മർ ഉടൻ മടങ്ങിയെത്തുമെന്ന് പിഎസ്ജി പരിശീലകന്‍ ഉനയ് എംറി. കാലിനേറ്റ പരിക്ക് സുഖപ്പെടാൻ മൂന്നുമാസമെങ്കിലും വിശ്രമം വേണ്ടിവരും എന്നാണ് ഡോക്ടർമാർ നിർദേശിച്ചിരുന്നത്. 
 
എന്നാൽ താൻ നെയ്മറുമായി ഫോണിൽ സംസാരിച്ചിരുന്നു. നെയ്മർ രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ കളിക്കളത്തിൽ മടങ്ങിയെത്തുമെന്നും പരിക്കുകളിൽ നിന്നും ഏകദേശം മോചിതനായതായി താരം അറിയിച്ചതായും ഉനയ് എംറി വ്യക്തമാക്കി. 
 
കാന്‍ എഫ്‌സിയുമായി അടുത്തമാസം 18ന് നടക്കുന്ന മത്സരത്തിൽ നെയ്മർ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പരിക്കിനെ തുടർന്ന് പി എസ് ജിയുടെ നാല് ക്ലബ്ബ് മത്സരങ്ങളും ബ്രസീലിന്റെ  രണ്ട് സൗഹൃദ മത്സരങ്ങളും താരത്തിനു നഷ്ടമായിരുന്നു. ഇപ്പോൾ ജന്മനാടായ ബ്രസീലിലെ റിയോ ഡി ജനീറോയിലുള്ള തന്റെ വീട്ടിൽ വിശ്രമത്തിലാണ് നെയ്മർ.

അനുബന്ധ വാര്‍ത്തകള്‍

Next Article