ശിക്ഷ കടുത്തുപോയി? വാര്‍ണര്‍ക്ക് ഇനിയൊരിക്കലും ഓസീസിന്റെ തലപ്പത്തിരിക്കാന്‍ കഴിയില്ല!

Webdunia
ശനി, 31 മാര്‍ച്ച് 2018 (09:51 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്‌റ്റ് മത്സരത്തില്‍ പന്തില്‍ കൃത്രിമത്വം നടത്തിയ സംഭവത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ തിളച്ച് മറിയുകയാണ്. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും രാജിവെച്ച സ്റ്റീവ് സ്മിത്ത് മാപ്പപേക്ഷിച്ച് പൊട്ടിക്കരഞ്ഞതോടെ ഓസീസ് ആരാധകര്‍ ആ ചതിയങ്ങ് ക്ഷമിച്ചിരിക്കുകയാണ്. 
 
‘ഇത് പന്തിൽ കൃത്രിമം കാട്ടിയതല്ലേ, കൊലപാതകമല്ലല്ലോ’ എന്നായിരുന്നു ബ്രിട്ടിഷ് പത്രം ദ് ടൈംസിന്റെ തലക്കെട്ട്. ഇതില്‍ തന്നെയുണ്ട് സംഭവത്തില്‍ സ്മിത്തിനോടും ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനോടും ഓസ്ട്രേകിയ ക്ഷമിച്ചു എന്നത്. പന്തില്‍ കൃത്രിമത്വം കാണിച്ചതറിഞ്ഞപ്പോള്‍ ഓസീസിനെതിരെ രൂക്ഷ വിമര്‍ശനങ്ങളായിരുന്നു ഉണ്ടായിരുന്നത്. 
 
എന്നാല്‍, ഒരു കൊച്ചു കുട്ടിയെ പോലെ സ്മിത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞതോടെ വിമര്‍ശകരുടെ എല്ലാം മനസ്സലിഞ്ഞു. അംഗങ്ങള്‍ക്ക് നല്‍കിയ ശിക്ഷ കടുത്തുപോയെന്ന് വരെ അവര്‍ കുറ്റപ്പെടുത്തി. സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാർണറെയും ഒരു വർഷത്തേക്കും കാമറൺ ബാൻക്രോഫ്റ്റിനെ ഒൻപതു മാസത്തേക്കുമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കിയത്. 
 
ഇതു കൂടാതെ സ്മിത്തിന് ഒരു വർഷം കൂടിയും ഡേവിഡ് വാർണർക്ക് ആജീവനാന്തവും ഓസീസ് ക്യാപ്റ്റൻസി വിലക്കുമുണ്ട്. ഇനിയൊരിക്കലും ഓസീസിന്റെ തലപ്പത്തിരിക്കാന്‍ വാര്‍ണര്‍ക്ക് കഴിയില്ലെന്നത് വിശ്വസിക്കാന്‍ ആ‍രാധകര്‍ക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article