ധവാനോട് താല്‍പ്പര്യമില്ല, അതിനു കാരണവുമുണ്ട്; വാര്‍ണര്‍ക്ക് പകരം വില്യംസണ്‍ നായകനാകും

വ്യാഴം, 29 മാര്‍ച്ച് 2018 (15:11 IST)
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിനിടെ പന്തില്‍ കൃത്രിമം കാട്ടിയ സംഭവത്തില്‍ നായകസ്ഥാനം നഷ്‌ടമായ ഡേവിഡ് വാർണർക്ക് പകരമായി ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസണ്‍ ഐപിഎൽ ടീം സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ നായകനാകും. 
 
ക്രിക്കറ്റ് ഓസ്‌ട്രേലിയ വാര്‍ണര്‍ക്കും സ്‌റ്റീവ് സ്‌മിത്തിനും ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഇരുവരെയും ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് ബിസിസിഐയും വിലക്കിയിരുന്നു. ഇതോടെയാണ് വില്യംസണ്‍ സണ്‍റൈസേഴ്സ് ക്യാപ്‌റ്റനായത്. 
 
വാർണർക്ക് പകരം ശിഖർ ധവാനെ പരിഗണിച്ചിരുന്നുവെങ്കിലും ന്യൂസിലന്‍‌ഡ് ടീമിനെ നയിക്കുന്നതിലെ മികവും ബാറ്റിംഗ് പാഠവും വില്യംസണ് നേട്ടമായി. സ്‌മിത്തിനും വിലക്ക് വന്നതോടെ അജിക്യ രഹാനെയാണ് രാജസ്ഥാന്‍ റോയല്‍‌സിനെ നയിക്കുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍