ലിവര്‍പൂള്‍ ഏറ്റെടുക്കാന്‍ മുകേഷ് അംബാനിക്ക് താല്‍പര്യം !

Webdunia
തിങ്കള്‍, 14 നവം‌ബര്‍ 2022 (08:17 IST)
ഇംഗ്ലിഷ് പ്രിമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ് ലിവര്‍പൂള്‍ എഫ്.സി.യെ ഏറ്റെടുക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി താല്‍പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. 2010 മുതല്‍ ക്ലബിന്റെ ഉടമസ്ഥരായ ഫെന്‍വേ സ്‌പോര്‍ട്‌സ് ഗ്രൂപ്പ് ലിവര്‍പൂളിന്റെ ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. ഈ ഓഹരികള്‍ ഏറ്റെടുക്കാനാണ് മുകേഷ് അംബാനി നോട്ടമിടുന്നത്. 400 കോടി പൗണ്ടാണ് (ഏകദേശം 38,110 കോടി രൂപ) ലിവര്‍പൂളിന്റെ ആളെ മൂല്യമായി ഫെന്‍വേ സ്‌പോര്‍ട്‌സ് ഗ്രൂപ്പ് കണക്കാക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article