ജിറൂദും വരാനും ടീമിൽ, ലോകകപ്പിനുള്ള ഫ്രഞ്ച് ടീമിനെ പ്രഖ്യാപിച്ചു

വ്യാഴം, 10 നവം‌ബര്‍ 2022 (15:49 IST)
ഖത്തർ ലോകകപ്പിനുള്ള 25 അംഗ ടീമിനെ പ്രഖ്യാപിച്ച് നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ്. മൂന്ന് ഗോൾകീപ്പർമാരും 9 ഡിഫൻഡർമാരും 6 മിഡ്ഫീൽഡർമാരും 7 അറ്റാക്കർമാരും ഉൾപ്പെടുന്ന ടീമിനെയാണ് പ്രഖ്യാപിച്ചത്.
 
പരിക്ക് കാരണം പോൾ പോഗ്ബ, എൻഗോള കാൻ്റെ എന്നിവരില്ലാതെയാണ് ഫ്രഞ്ച് ടീം ഇറങ്ങുന്നത്. കരിം ബെൻസേമ, കിലിയിൻ എംബാപ്പെ, ആൻ്റോയിൻ ഗ്രീസ്മാൻ എന്നിവരണിനിരക്കുന്ന മുന്നേറ്റ നിര അതിശക്തമാണ്. ഇവരെക്കൂടാതെ റാഫേൽ വരാനെയും ഒളിവർ ജിറൂദും ടീമിലുണ്ട്.
 
2014ന് ശേഷം ഇതാദ്യമായാണ് ബെൻസേമ ദേശീയ ടീമിൻ്റെ ഭാഗമാകുന്നത്. സഹതാരത്തെ അശ്ലീല വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ കഴിഞ്ഞ തവണ ബെൻസേമയെ ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചിരുന്നില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍