പ്രതിഫലം ഇരട്ടിയാക്കണം: ലിവർപൂളിൽ ആവശ്യം ഉന്നയിച്ച് മുഹമ്മദ് സലാ

Webdunia
ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (19:15 IST)
ക്ലബുകളുടെ ട്രാൻസ്‌ഫർ വിൻഡോ അവസാനിച്ചതിന് പിന്നാലെ പ്രതിഫലം ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ലിവർപൂൾ സൂപ്പർതാരം മുഹമ്മദ് സലാ. നിലവിൽ കിട്ടുന്നതിൽ നിന്നും ഇരട്ടി പ്രതിഫലമാണ് സലാ ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
 
2017ല്‍ ഇറ്റാലിയന്‍ ക്ലബ് റോമയില്‍ നിന്ന് ആന്‍ഫീല്‍ഡില്‍ എത്തിയ മുഹമ്മദ് സലാ‌യാണ് ലിവർപൂളിന്റെ കുന്തമുന. 206 കളികളിൽ നിന്നും ലിവർപൂളിനായി 127 ഗോളുകളാണ് താരം നേടിയത്. പ്രീമിയര്‍ ലീഗില്‍ മാത്രം 161 കളിയില്‍ 99 ഗോള്‍. ആദ്യ വര്‍ഷം തന്നെ പ്ലെയ്ര്‍ ഓഫ് ദ സീസണ്‍ പുരസ്‌കാരം നേടിയ സലാ രണ്ടുതവണ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡണ്‍ബൂട്ടും സ്വന്തമാക്കിയിരുന്നു.
 
എന്നാൽ സലായുമായി ദീർ‌ഘകാല കരാറിനൊരുങ്ങുന്ന ലിവർപൂളിനെ വെട്ടിലാക്കുന്നതാണ് പുതിയ ആവശ്യം. നിലവിൽ കിട്ടുന്നതിന്റെ ഇരട്ടി തുകയാണ് താരം ആവശ്യപ്പെടുന്നത്. ഇതോടെ അടുത്ത സീസണിൽ താരം ആൻഫീൽഡ് വിടാനുള്ള സാധ്യതയേറി. ഈജിപ്ഷ്യന്‍ താരത്തെ സ്വന്തമാക്കാന്‍ നേരത്തേ സ്പാനിഷ് ക്ലബുകളായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും ശ്രമിച്ചിരുന്നു. കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ഈ നീക്കത്തിന് തടയിട്ടത്.

അനുബന്ധ വാര്‍ത്തകള്‍

Next Article