യൂ ടേൺ: ഈ സീസണിൽ കൂടി ബാഴ്‌സയിൽ തുടരുമെന്ന് മെസി

Webdunia
ശനി, 5 സെപ്‌റ്റംബര്‍ 2020 (07:58 IST)
ഫുട്‌ബോൾ ലോകത്തിന്റെ ആകാംക്ഷകൾക്ക് വിരാമമിട്ട് ലയണൽ മെസി. ജീവനെ പോലെ സ്നേഹിക്കുന്ന ക്ലബിനെ കോടതികയറ്റാൻ ആഗ്രഹമില്ലാത്തതിനാൽ ഈ സീസണിൽ കൂടി ബാഴ്‌സലോണ ക്ലബിൽ തുടരുമെന്ന് ലയണൽ മെസി വ്യക്തമാക്കി.ബാഴ്സലോണ വിടുകയാണെങ്കില്‍ റിലീസ് ക്ലോസ് ആയി 700 മില്യണ്‍ യൂറോ (ഏകദേശം 6150 കോടി രൂപ) ബാഴ്‌സലോണക്ക് നൽകേണ്ടിവരുമെന്ന് ലാ ലിഗ അധികൃതർ വ്യക്തമാക്കിയതിന് പിന്നാലെയാണ് മെസിയുടെ പ്രതികരണം.
 
അതേസമയം നിയമപ്രശ്‌നം കാരണം മാത്രമെന്ന് വ്യക്തമാക്കിയ മെസി ക്ലബ് മനേജ്‌മെന്റിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ബാഴ്സലോണയില്‍ താന്‍ അതൃപ്തനാണെന്നും ക്ലബ്ബ് വിടാന്‍ തീരുമാനിച്ചിരുന്നുവെന്നും മെസി ഗോൾ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article