ലയണല്‍ മെസി ബാഴ്സലോണ വിട്ടുവന്നാല്‍ തങ്ങള്‍ സ്വീകരിക്കുമെന്ന് പാരീസ് സെന്റ് ജര്‍മര്‍ പരിശീലകന്‍

ശ്രീനു എസ്

ചൊവ്വ, 25 ഓഗസ്റ്റ് 2020 (09:26 IST)
ലയണല്‍ മെസി ബാഴ്സലോണ വിട്ടുവന്നാല്‍ തങ്ങള്‍ സ്വീകരിക്കുമെന്ന് പാരീസ് സെന്റ് ജര്‍മര്‍ പരിശീലകന്‍ തോമസ് ടച്ചല്‍. എന്നാല്‍ മെസി അങ്ങിനെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ടച്ചല്‍ പറഞ്ഞു. മെസിക്ക് ബാഴ്‌സയുമായി ഇനി ഒരു വര്‍ഷത്തെ കരാറാണ് ഉള്ളത്.
 
ലാലിഗയില്‍ ബാഴ്‌സയ്ക്ക് കിരീടം നിലനിര്‍ത്താനായില്ല. ഇതില്‍ നിരാശനാണ് മെസ്സി. യുവേഫ ചാമ്ബ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ രണ്ടിനെതിരെ എട്ട് ഗോളുകള്‍ക്ക് ബയേണ്‍ മ്യൂണിക്കിനോട് വന്‍ പരാജയം ഏറ്റുവാങ്ങി. ഇതിനുപിന്നാലെയാണ് മെസി ബാഴ്സ വിടുമെന്നുള്ള പ്രചരണങ്ങള്‍ പരന്നത്. എന്നാല്‍ ഇത് ക്ലബ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍