മെസി ഇനി 30-ാം നമ്പര്‍ ജേഴ്‌സിയില്‍; പത്താം നമ്പര്‍ നല്‍കാമെന്ന് നെയ്മര്‍, തടഞ്ഞ് ലിയോ

ബുധന്‍, 11 ഓഗസ്റ്റ് 2021 (08:06 IST)
ബാഴ്‌സലോണ വിട്ട് പി.എസ്.ജി.യില്‍ എത്തിയ ലയണല്‍ മെസി ക്ലബ് ഫുട്‌ബോളില്‍ ഇനി അണിയുക 30-ാം നമ്പര്‍ ജേഴ്‌സി. പി.എസ്.ജി.യുമായി ഇന്നലെയാണ് മെസി കരാര്‍ ഒപ്പിട്ടത്. അതിനുശേഷം 30-ാം നമ്പര്‍ ജേഴ്‌സി അണിയുകയും ചെയ്തു. ബാഴ്‌സലോണയിലും അര്‍ജന്റീനയിലും പത്താം നമ്പര്‍ ജേഴ്‌സിയാണ് മെസിയുടേത്. എന്നാല്‍, പി.എസ്.ജി.യില്‍ നെയ്മറാണ് പത്താം നമ്പര്‍ ജേഴ്‌സിയുടെ ഉടമ. തന്റെ ആത്മസുഹൃത്ത് കൂടിയായ മെസിക്കായി പത്താം നമ്പര്‍ ജേഴ്‌സി വിട്ടുനല്‍കാന്‍ താന്‍ തയ്യാറാണെന്ന് നെയ്മര്‍ അറിയിച്ചിരുന്നു. എന്നാല്‍, മെസി തന്നെയാണ് നെയ്മറെ തടഞ്ഞത്. പത്താം നമ്പറില്‍ നെയ്മര്‍ തന്നെ കളിച്ചാല്‍ മതിയെന്നും താന്‍ മറ്റൊരു നമ്പര്‍ തിരഞ്ഞെടുക്കാമെന്നും മെസി മാനേജ്‌മെന്റിനെ അറിയിക്കുകയായിരുന്നു. അങ്ങനെയാണ് മെസി 30-ാം നമ്പര്‍ ജേഴ്‌സി സ്വന്തമാക്കിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍