നെയ്‌മർക്കും എംബാ‌പ്പെയ്ക്കുമൊപ്പം മെസ്സിയും, മിശിഹയുടെ പുതിയ മേച്ചിൽപുറം പിഎസ്‌ജി തന്നെ

ചൊവ്വ, 10 ഓഗസ്റ്റ് 2021 (17:03 IST)
ദിവസങ്ങൾ നീണ്ടുനിന്ന അഭ്യൂഹങ്ങൾക്ക് വിരാമം.സ്പാനിഷ് ക്ലബ് ബാഴ്‌സ‌ലോണ വിട്ട സൂപ്പർ താരം ലയണൽ മെസ്സി പിഎസ്‌ജിയിലേക്ക് തന്നെയെന്ന് തീർച്ചയായി. ഫ്രഞ്ച് ക്ലബ്ബിന്റെ ഓഫര്‍ മെസ്സി അംഗീകരിച്ചതായി സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയാണ് പുറത്തുവിട്ടത്. ബിബിസിയുടെ സ്‌പോര്‍ട് കോളമിസ്റ്റും സ്പാനിഷ് ജേര്‍ണലിസ്റ്റുമായ ഗില്ലെം ബലാഗും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
 
സീസണിൽ 35 മില്യൺ യൂറോയാണ് മെസ്സിയുടെ പ്രതിഫലമെന്നാണ് സൂചന. 2024 വരെ രണ്ടു വര്‍ഷത്തെ കരാറാണ് പി.എസ്.ജി മെസ്സിക്ക് ഓഫര്‍ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം മെസ്സിയോ പിഎസ്‌ജിയോ സ്ഥിരീകരിച്ചിട്ടില്ല. ബാഴ്‌സയ്ക്കായി 778 മത്സരങ്ങള്‍ കളിച്ച മെസ്സി 672 ഗോളുകളാണ് നേടിയിട്ടുള്ളത്. ബാഴ്‌സലോണയ്ക്കായി 35 ട്രോഫികളും താരം സ്വന്തമാക്കിയിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍