അര്‍ജന്റീനയുടെ ലോകകപ്പ് വിജയത്തിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മറികടന്ന് ലയണല്‍ മെസി. ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ ലഭിച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് എന്ന റെക്കോര്‍ഡ് ആണ് മെസി സ്വന്തമാക്കിയത്. ലോകകപ്പുമായി നില്‍ക്കുന്ന മെസിയുടെ പുതിയ ചിത്രത്തിനാണ് റെക്കോര്‍ഡ് നേട്ടം.
മെസിയുടെ ചിത്രത്തിനു ഇന്‍സ്റ്റഗ്രാമില്‍ 45 മില്യണ്‍ ലൈക്കായി. മെസിക്കൊപ്പം ചെസ് കളിക്കുന്ന റൊണാള്‍ഡോയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ലഭിച്ച ലൈക്കുകളാണ് ഇപ്പോള്‍ മറികടന്നിരിക്കുന്നത്. മെസിക്കൊപ്പം ചെസ് കളിക്കുന്ന റൊണാള്‍ഡോയുടെ ചിത്രത്തിനു 41.9 മില്യണ്‍ ആണ് ലൈക്ക്.