യൂറോപ്പിൻ്റെ നിലവാരത്തിനടുത്തെത്താൻ ബ്രസീലിനും അർജൻ്റീനയ്ക്കും ആയിട്ടില്ല: ലോകകപ്പിന് മുൻപെ എംബാപ്പെയുടെ വാക്കുകൾ, കളത്തിൽ മറുപടി നൽകിയ മെസ്സിപ്പട

തിങ്കള്‍, 19 ഡിസം‌ബര്‍ 2022 (17:15 IST)
ലോകഫുട്ബോളിലെ വമ്പന്മാരെന്ന പേരുണ്ടെങ്കിലും 2002 ന് ശേഷം ലോകഫുട്ബോളിൽ കാര്യമായ ചലനമൊന്നും തന്നെ സൃഷ്ടിക്കാൻ ലാറ്റിനമേരിക്കൻ ടീമുകൾക്ക് സാധിച്ചിരുന്നില്ല. 1958- 1970 കാലഘട്ടങ്ങളിൽ ബ്രസീലും 1978-1990 കാലഘട്ടങ്ങളിൽ അർജൻ്റീനയും 1994-2002 വരെയുള്ള കാലഘട്ടത്തിൽ വീണ്ടും ബ്രസീലും ഫുട്ബോൾ ലോകത്ത് തങ്ങളുടെ ആധിപത്യം സൃഷ്ടിച്ചിരുന്നെങ്കിലും 2002ന് ശേഷം കാര്യമായ സ്വാധീനം പുലർത്താൻ ലാറ്റിനമേരിക്കൻ ടീമുകൾക്കായിരുന്നില്ല.
 
ലോകകപ്പ് മത്സരങ്ങൾക്ക് മുൻപ് ലാറ്റിനമേരിക്കൻ ടീമുകൾക്ക് യൂറോപ്യൻ ടീമുകളുമായി മുട്ടാനുള്ള നിലവാരമില്ലെന്നും തെക്കെ അമേരിക്കയിലെ ബ്രസീൽ,അർജൻ്റീന എന്നീ രാജ്യങ്ങൾ യൂറോപ്യൻ നിലവാരത്തിലേക്ക് വളർന്നിട്ടില്ലെന്നും എംബാപ്പെ അവകാശപ്പെട്ടിരുന്നു. ലോകകപ്പ് കിരീടങ്ങൾ ഏറെ കാലമായി യൂറോപ്പിലേക്ക് പോകുന്നതും ഇത് കാരണമെന്നായിരുന്നു എംബാപ്പെയുടെ വാദം.
 
ഫൈനൽ മത്സരത്തിൽ ഇതേ എംബാപ്പെയും മറ്റൊരു ലാറ്റിനമേരിക്കൻ ടീമും ഫൈനലിൽ ഏറ്റുമുട്ടുമ്പോൾ വളരെ വേഗം തന്നെ അത് ലാറ്റിനമേരിക്കൻ ഫുട്ബോളും യൂറോപ്യൻ ഫുട്ബോളുമായി മാറ്റം ചെയ്യപ്പെട്ടു. അർജൻ്റീനയുടെ വിജയത്തോടെ ഫുട്ബോൾ ഭൂപടത്തിൽ ലാറ്റിനമേരിക്കൻ ശക്തികൾ തങ്ങളുടെ സാന്നിധ്യം വീണ്ടും ഉറക്കെ പ്രഖ്യാപിക്കുകയാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍