ഒരു ഘട്ടമെത്തിയപ്പോൾ ദൈവം അത് എനിക്ക് തന്നെ തരാൻ പോകുന്നുവെന്ന് ഞാൻ തിരിച്ചറിഞ്ഞു. അത് എന്തുകൊണ്ടാണെന്ന് അറിയില്ല. എനിക്ക് അങ്ങനെ അനുഭവപ്പെട്ടു. ഒരിക്കൽ കൂടെ ദൈവം എന്നിൽ സന്തോഷം നിറച്ചു. ഞങ്ങൾക്കത് വേണമായിരുന്നു. അത് അങ്ങനെ തന്നെ സംഭവിച്ചു. ഞങ്ങൾ ഒരുപാട് അനുഭവിച്ചു. ഇതിന് ശേഷം ഏറെയൊന്നുമില്ല കരിയർ എന്നിരിക്കെ കോപ്പ അമേരിക്കയും ലോകകപ്പ് കിരീടവും കൈയിലെത്തുന്നതിനോളം സന്തോഷം മറ്റെന്തിനുണ്ട്. മെസ്സി പറഞ്ഞു.