ടീം പരാജയപ്പെട്ടത് ദുഖഃകരം, പക്ഷേ മികച്ച പ്രകടനം കൊണ്ട് അവർ അതിശയിപ്പിച്ചു: എംബാപ്പെയെ ചേർത്തുനിർത്തി ഫ്രഞ്ച് പ്രസിഡൻ്റ്

തിങ്കള്‍, 19 ഡിസം‌ബര്‍ 2022 (13:05 IST)
ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ അർജൻ്റീനയോട് പരാജയപ്പെട്ട ഫ്രാൻസ് ടീമിനെ സമാശ്വസിപ്പിച്ച് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ. ഫൈനൽ കാണാൻ ഖത്തറിൽ എത്തിയിരുന്ന പ്രസിഡൻ്റ് മത്സരശേഷം ഫ്രഞ്ച് താരങ്ങളെ കാണാനായി മൈതാനത്തിറങ്ങുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു.
 
ഫൈനൽ മത്സരത്തിൽ ഹാട്രിക് പ്രകടനം നടത്തിയ കിലിയൻ എംബാപ്പെയെ ഫ്രഞ്ച് പ്രസിഡൻ്റ് ചേർത്തുനിർത്തി. സമൂഹമാധ്യമങ്ങൾ ഒന്നാകെ കൈയ്യടിയോടെയാണ് ഈ ദൃശ്യങ്ങൾ ഏറ്റെടുത്തത്. നിങ്ങളെ കുറിച്ച് അഭിമാനം മാത്രമെയുള്ളുവെന്ന് പ്രസിഡൻ്റ്  ഡ്രെസിങ് റൂമിലെത്തി താരങ്ങളോട് പറഞ്ഞു. ടീമിൻ്റെ പരാജയം ദുഖകരവും നിരാശ തരുന്നതുമാണ്. എന്നാൽ അവർ ജനങ്ങളെ അഭിമാനഭരിതരാക്കി. പ്രകടനം കൊണ്ട് അതിശയിപ്പിച്ചു.ഇരുപത്തിനാല് വയസ്സിനിടെ 2 ലോകകപ്പ് കളിച്ചതാരമാണ് എംബാപ്പെയെന്നും മികച്ച പ്രകടനമാണ് താരം നടത്തിയതെന്നും പ്രസിഡൻ്റ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍