പി.എസ്.ജി.യില്‍ മെസി വാങ്ങുന്ന പ്രതിഫലം എത്രയെന്നോ?

Webdunia
ബുധന്‍, 11 ഓഗസ്റ്റ് 2021 (09:00 IST)
ബാഴ്‌സലോണ വിട്ട് പി.എസ്.ജി.യിലേക്ക് പോയ സൂപ്പര്‍താരം ലയണല്‍ മെസിയുടെ വാര്‍ഷിക പ്രതിഫലം കണക്കുകള്‍ പുറത്ത്. ഏകദേശം 305 കോടി രൂപയാണ് മെസിയുടെ വാര്‍ഷിക പ്രതിഫലം. ഇന്നലെയാണ് പി.എസ്.ജി.യുമായുള്ള കരാറില്‍ മെസി ഒപ്പിട്ടത്. വാര്‍ഷിക പ്രതിഫലവുമായി ബന്ധപ്പെട്ട് മെസി മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പി.എസ്.ജി. അംഗീകരിക്കുകയായിരുന്നു. പി.എസ്.ജി.യില്‍ ചെലവഴിക്കുന്ന ഓരോ മിനിറ്റിനും മെസി വാങ്ങുന്ന പ്രതിഫലം 12,600 രൂപയാണ്. അതായത് പി.എസ്.ജി.യില്‍ മെസിയുടെ ഓരോ സെക്കന്‍ഡിനും 210 രൂപയുടെ വിലയുണ്ട്. 

ബാഴ്‌സലോണ വിട്ട് പി.എസ്.ജി.യില്‍ എത്തിയ ലയണല്‍ മെസി ക്ലബ് ഫുട്‌ബോളില്‍ ഇനി അണിയുക 30-ാം നമ്പര്‍ ജേഴ്‌സി. പി.എസ്.ജി.യുമായി ഇന്നലെയാണ് മെസി കരാര്‍ ഒപ്പിട്ടത്. അതിനുശേഷം 30-ാം നമ്പര്‍ ജേഴ്‌സി അണിയുകയും ചെയ്തു. ബാഴ്‌സലോണയിലും അര്‍ജന്റീനയിലും പത്താം നമ്പര്‍ ജേഴ്‌സിയാണ് മെസിയുടേത്. എന്നാല്‍, പി.എസ്.ജി.യില്‍ നെയ്മറാണ് പത്താം നമ്പര്‍ ജേഴ്‌സിയുടെ ഉടമ. തന്റെ ആത്മസുഹൃത്ത് കൂടിയായ മെസിക്കായി പത്താം നമ്പര്‍ ജേഴ്‌സി വിട്ടുനല്‍കാന്‍ താന്‍ തയ്യാറാണെന്ന് നെയ്മര്‍ അറിയിച്ചിരുന്നു. എന്നാല്‍, മെസി തന്നെയാണ് നെയ്മറെ തടഞ്ഞത്. പത്താം നമ്പറില്‍ നെയ്മര്‍ തന്നെ കളിച്ചാല്‍ മതിയെന്നും താന്‍ മറ്റൊരു നമ്പര്‍ തിരഞ്ഞെടുക്കാമെന്നും മെസി മാനേജ്‌മെന്റിനെ അറിയിക്കുകയായിരുന്നു. അങ്ങനെയാണ് മെസി 30-ാം നമ്പര്‍ ജേഴ്‌സി സ്വന്തമാക്കിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article