അമേരിക്കയില്‍ ആഞ്ഞടിച്ച് മെസ്സി തരംഗം, ആദ്യമത്സരത്തിന്റെ ടിക്കറ്റിന് വില ഒരു കോടിയോളം

ബുധന്‍, 19 ജൂലൈ 2023 (14:01 IST)
ലയണല്‍ മെസ്സി അമേരിക്കയിലെത്തിയതിന്റെ ആവേശത്തിലാണ് അമേരിക്കന്‍ ആരാധകര്‍. സൗദിയില്‍ നിന്നും കോടികളുടെ ഓഫറുകള്‍ ഉണ്ടായിട്ടും അത്ര പേരില്ലാത്ത അമേരിക്കന്‍ ഫുട്‌ബോള്‍ ലീഗിലേക്കാണ് മെസ്സി ചേക്കേറിയത്. ഇന്റര്‍ മിയാമിയുമായി കരാര്‍ ഒപ്പിട്ട മെസ്സിയെ ദിവസങ്ങള്‍ക്ക് മുന്‍പ് ക്ലബ് തങ്ങളുടെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു.
 
ജൂലൈ 21ന് ക്രൂസ് അസൂലിനെതിരായ മത്സരത്തിലാകും മെസ്സി അമേരിക്കന്‍ ലീഗില്‍ അരങ്ങേറ്റം കുറിക്കുക. ഇതിനിടയില്‍ അമേരിക്കന്‍ ലീഗിലെ മെസ്സിയുടെ ആദ്യമത്സരത്തിനുള്ള ടിക്കറ്റ് നിരക്ക് ഒരു കോടിയോളം ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. അമേരിക്കന്‍ ലീഗില്‍ തന്നെ ഇതാദ്യമായാണ് ഒരു മത്സരത്തിനുള്ള ടിക്കറ്റ് നിരക്ക് ഇത്രയും ഉയരുന്നത്. നിലവില്‍ അമേരിക്കന്‍ ലീഗില്‍ ഏറ്റവും മോശം ഫോമില്‍ കളിക്കുന്ന ടീമാണ് ഇന്റര്‍ മിയാമി. മെസ്സിയുടെ വരവ് ഇതില്‍ മാറ്റമുണ്ടാക്കുമോ എന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ആരാധകര്‍.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍