ലോകം കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായാണ് റപീനോ പരിഗണിക്കപ്പെടുന്നത്. അമേരിക്കയ്ക്കായി 199 മത്സരങ്ങള്‍ കളിച്ച താരം ഒരു തവണ ഒളിമ്പിക് സ്വര്‍ണവും 2 ലോകകപ്പ് കിരീടങ്ങളും നേടിയിട്ടുണ്ട്. 2019 ലോകകപ്പില്‍ ടൂര്‍ണമെന്റിലെ മികച്ച താരവും ടോപ് സ്‌കോററുമായിരുന്നു. തന്റ ശക്തമായ മനുഷ്യാവകാശ, രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടും റപീനോ പ്രശസ്തയാണ്.