ഫുട്‌ബോള്‍ ലോകത്ത് ഏറെ ചര്‍ച്ചയായ ട്രാന്‍സ്ഫറുകളില്‍ ഒന്നായിരുന്നു അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടേത്. മുന്‍ ക്ലബായ ബാഴ്‌സലോണയിലേക്ക് മടങ്ങാന്‍ മെസ്സിക്ക് അവസരം ഉണ്ടായിരുന്നെങ്കിലും അമേരിക്കന്‍ ഫുട്‌ബോള്‍ ക്ലബായ ഇന്റര്‍ മയാമിയിലേക്കാണ് മെസ്സി ചേക്കേറിയത്. ഇപ്പോഴിതാ മറ്റൊരു സൂപ്പര്‍ താരമായ നെയ്മര്‍ ജൂനിയര്‍ പിഎസ്ജിയില്‍ നിന്നും മുന്‍ ക്ലബായ ബാഴ്‌സയിലേക്ക് മടങ്ങുമെന്ന റിപ്പോര്‍ട്ടാണ് വരുന്നത്.
ഇക്കാര്യത്തില്‍ പിഎസ്ജിയും ബാഴ്‌സലോണയും തമ്മില്‍ ധാരണയായതായാണ് റിപ്പോര്‍ട്ടുകള്‍. ഖത്തറിന്റെ ഉടമസ്ഥതയിലുള്ള ബീയിന്‍ സ്‌പോര്‍ട്ട് ജേര്‍ണലിസ്റ്റാണ് വാര്‍ത്ത പുറത്തുവിട്ടത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം നെയ്മറുടെ പ്രതിഫലമാണ് പ്രശ്‌നം. സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ബാഴ്‌സയ്ക്ക് നെയ്മര്‍ക്ക് വേണ്ടി കനത്ത തുക ചെലവാക്കാന്‍ സാധിക്കില്ല. അതിനാല്‍ തന്നെ നെയ്മറെ ലോണ്‍ അടിസ്ഥാനത്തില്‍ സ്വീകരിക്കാനാണ് ബാഴ്‌സലോണ പദ്ധതിയിടൂന്നത്. ഫ്രഞ്ച് ആരാധകര്‍ എതിരായതിനാല്‍ നെയ്മര്‍ പിഎസ്ജി വിടാന്‍ സാധ്യതയേറെയാണ്. അതേസമയം മുന്‍ ബാഴ്‌സലോണ പരിശീലകനായ ലൂയിസ് എന്റികെയാണ് പിഎസ്ജിയുടെ പുതിയ പരിശീലകനായി എത്തുന്നത്. ബാഴ്‌സലോണയില്‍ എന്റിക്കിന് കീഴില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് നെയ്മര്‍.