അര്‍ജന്റൈന്‍ ടീമില്‍ നിന്നും ഇടവേള വേണമെന്ന് മെസ്സി, സമ്മതിക്കാതെ സ്‌കലോണി

ചൊവ്വ, 27 ജൂണ്‍ 2023 (16:53 IST)
അമേരിക്കന്‍ ലീഗിലേക്ക് മാറുന്നതിന്റെ ഭാഗമായി അര്‍ജന്റൈന്‍ ടീമില്‍ നിന്നും ചെറിയ ഇടവേള വേണമെന്ന് ആവശ്യപ്പെട്ട് സൂപ്പര്‍ താരം ലയണല്‍ മെസ്സി. മുന്‍പ് ബാഴ്‌സലോണ വിട്ട് പിഎസ്ജിയിലെത്തിയപ്പോള്‍ പാരീസിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ മെസ്സി പ്രയാസപ്പെട്ടിരുന്നു. ഇന്റര്‍ മയാമിയിലേക്ക് എത്തുമ്പോള്‍ ഇതേ കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് സൂപ്പര്‍താരം ദേശീയ ടീമില്‍ നിന്നും ഇടവേളയെടുക്കുന്നത്.
 
അടുത്ത വര്‍ഷത്തെ കോപ്പ അമേരിക്കയ്ക്ക് മുന്നോടിയായി ടീമില്‍ തിരിച്ചെത്താമെന്നാണ് മെസ്സിയുടെ നിലപാട്. എന്നാല്‍ ഈ വിഷയം ദേശീയ ടീമിന്റെ പരിശീലകനായ ലയണല്‍ സ്‌കലോണിയുമായി ചര്‍ച്ച ചെയ്‌തെങ്കിലും സ്‌കലോണി മെസ്സിയുടെ തീരുമാനത്തിന് സമ്മതം മൂളിയിട്ടില്ല. ടീമിനൊപ്പം മെസ്സി വേണമെന്നാണ് സ്‌കലോണി പറയുന്നത്. ഇക്കാര്യത്തില്‍ ഇതോടെ അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ തീരുമാനം നിര്‍ണായകമാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍