ടീം 5 ഗോളിന് വിജയിച്ചാലും തനിക്ക് ഗോളടിക്കാനായില്ലെങ്കിൽ റൊണാൾഡോ ഡ്രെസിങ് റൂമിലെത്തി ബൂട്ടുകൾ വലിച്ചെറിയും: ഗാരെത് ബെയ്ൽ

ശനി, 1 ജൂലൈ 2023 (17:06 IST)
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരിക്കലും ഒരു ടീം മാന്‍ ആയിരുന്നില്ലെന്ന് വെളിപ്പെടുത്തി റയല്‍ മാഡ്രിഡില്‍ സഹതാരമായിരുന്ന ഗാരെത് ബെയ്ല്‍. റയല്‍ മാഡ്രിഡ് ഒരു മത്സരത്തില്‍ 50ന് വിജയിച്ചാലും തനിക്ക് സ്‌കോര്‍ ചെയ്യാനായില്ലെങ്കില്‍ റോണോ ഡ്രെസ്സിങ്ങ് റൂമില്‍ രോഷാകുലനാകുമായിരുന്നുവെന്ന് ഗാരെത് ബെയില്‍ പറഞ്ഞു. റൊണാള്‍ഡോ നല്ല മനുഷ്യനും മികച്ച കളിക്കാരനുമാണ്. ഗോളുകള്‍ അടിച്ചുകൂട്ടുന്നതിലായിരുന്നു റോണോ ഹരം കണ്ടെത്തിയിരുന്നത്. ഗാരെത് ബെയ്ല്‍ പറയുന്നു.
 
റയല്‍ മാഡ്രിഡിനായി 157 മത്സരങ്ങളില്‍ ഇരുവരും ഒന്നിച്ച് കളിച്ചിട്ടുണ്ട്. നിരവധി ഗോളുകള്‍ ഇരുവരും അടിച്ചുകൂട്ടിയിട്ടുണ്ട്. ഇതാദ്യമായല്ല റൊണാള്‍ഡോ ടീം വിജയത്തിലും കൂടുതല്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമായിരുന്ന താരമാണെന്ന രീതിയില്‍ വാര്‍ത്തകള്‍ വരുന്നത്. പോര്‍ച്ചുഗീസ് ജേഴ്‌സിയിലും റോണോയുടെ ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയാക്കപ്പെട്ടിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍