ലോകകപ്പുമായി മേശപ്പുറത്ത് ചാടിക്കയറി മെസ്സിയുടെ ആഘോഷം, മതിമറന്ന് സഹതാരങ്ങളും

Webdunia
തിങ്കള്‍, 19 ഡിസം‌ബര്‍ 2022 (11:16 IST)
ലോകമെങ്ങുമുള്ള ആവേശത്തിൻ്റെ പരകോടിയിൽ ആറാടിയ മണിക്കൂറുകളാണ് കടന്നുപോയത്. ആവേശം പെനാൽട്ടി ഷൂട്ടൗട്ട് വരെ നീണ്ട ഫൈനൽ മത്സരത്തിൻ്റെ ഒടുവിൽ അർജൻ്റീന തങ്ങളുടെ മൂന്നം ലോകകിരീടം സ്വന്തമാക്കി. നീണ്ട 36 വർഷക്കാലത്തെ കാത്തിരിപ്പിന് കൂടി വിരാമമിട്ടുകൊണ്ടുള്ള ഈ നേട്ടം സർവം മറന്നുകൊണ്ടാണ് അർജൻ്റീന ടീം ആഘോഷമാക്കിയത്. 
 
കിരീടനേട്ടത്തിൽ മെസ്സിയും സംഘവും തങ്ങളുടെ ഡ്രെസ്സിങ് റൂമിൽ നടത്തിയ ആഘോഷങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ലോകകപ്പ് ട്രോഫിയുമായി ഡ്രെസ്സിങ് റൂമിലെത്തിയ മെസ്സി ട്രോഫിയുമായി ഡ്രെസ്സിങ് റൂമിലെ മേശയുടെ മുകളിൽ കയറി ആഹ്ളാദം കൊണ്ട് തുള്ളിചാടുകയായിരുന്നു. സഹതാരങ്ങളും ആഘോഷത്തിൽ നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ നിക്കോളാസ് ഓട്ടൊമെൻഡിയാണ് പങ്കുവെച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Twitter Oficial: @Notamendi30 (@nicolasotamendi30)

അനുബന്ധ വാര്‍ത്തകള്‍

Next Article