ആരാധകർക്ക് സന്തോഷവാർത്ത, മെസ്സിയും ക്രിസ്റ്റ്യാനോയും ഒരിക്കൽ കൂടി ഏറ്റുമുട്ടുന്നു, മത്സരം ജനുവരി 19ന്

Webdunia
തിങ്കള്‍, 2 ജനുവരി 2023 (13:40 IST)
സ്പാനിഷ് ലീഗിൽ ചിരവൈരികളായ റയൽ മാഡ്രിഡിൻ്റെയും ബാഴ്സലോണയുടെയും പ്രധാനതാരങ്ങളായിരുന്നു ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഇരുക്ലബുകളും തമ്മിലുള്ള എൽ ക്ലാസിക്കോ പോരാട്ടങ്ങൾ അതിനാൽ തന്നെ ഇരുതാരങ്ങളും തമ്മിലുള്ള മത്സരങ്ങളായി കൂടിയാണ് ആരാധകർ കണ്ടിരുന്നത്. മെസ്സി ഫ്രഞ്ച് ലീഗിലും ക്രിസ്റ്റ്യാനോ ഇറ്റാലിയൻ,ഇംഗ്ലീഷ് ലീഗിലും പോയപ്പോഴും ചാമ്പ്യൻസ് ട്രോഫിയിൽ ഇരു താരങ്ങൾക്കും ഏറ്റുമുട്ടലിന് അവസരമുണ്ടായിരുന്നു.
 
എന്നാൽ മെസ്സി ഫ്രഞ്ച് ലീഗിലും ക്രിസ്റ്റ്യാനോ ഏഷ്യൻ ലീഗിലേക്കും മാറിയതൊടെ ഇരു താരങ്ങളും തമ്മിൽ ഏറ്റുമുട്ടാൻ സാധ്യത കുറഞ്ഞിരിക്കുകയാണ്. എന്നാൽ ആരാധകർക്ക് സന്തോഷവാർത്തയായി ജനുവരി 19ന് നടക്കുന്ന സൗഹൃദമത്സരത്തിൽ പിഎസ്ജിയും സൗദി ക്ലബായ അൽ നസറും ഏറ്റുമുട്ടുമെന്നാണ് സൂചന. അൽ നസർ,അൽ ഹിലാൽ ക്ലബുകളിലെ കളിക്കാരെ ഉൾപ്പെടുത്തിയ ടീമായിരിക്കും പിഎസ്ജിക്കെതിരെ ഇറങ്ങുക.
 
പിഎസ്ജിക്കെതിരെ ഇറങ്ങുമ്പോൾ ക്രിസ്റ്റ്യാനോ സൗദി ടീമിൻ്റെ നായകനായേക്കും. റിയാദിൽ വെച്ചായിരിക്കും മത്സരം നടക്കുക.
 

അനുബന്ധ വാര്‍ത്തകള്‍

Next Article