2003ന് ശേഷം ആദ്യമായി റൊണാൾഡോ ഇല്ലാതെ ബാലൺ ഡി ഓർ പട്ടിക, മെസ്സിക്ക് വെല്ലുവിളിയായി ഹാലണ്ട്, വനിതകളിൽ ബൊൻമറ്റിക്ക് മുൻതൂക്കം

വ്യാഴം, 7 സെപ്‌റ്റംബര്‍ 2023 (16:54 IST)
അര്‍ജന്റീന ഇതിഹാസതാരം ലയണല്‍ മെസ്സി ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാര പട്ടികയിലെ പ്രാഥമിക പട്ടികയില്‍ ഇടം പിടിച്ചു. ഏറെ കാലമായി ബാലണ്‍ ഡി ഓറില്‍ മെസ്സിയുടെ പ്രധാന എതിരാളിയായ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇത്തവണ പട്ടികയില്‍ ഇല്ല. 20 വര്‍ഷത്തിനിടെ ഇതാദ്യമായാണ് റൊണാള്‍ഡോ പട്ടികയില്‍ ഇടം പിടിക്കാതെയിരിക്കുന്നത്.
 
അര്‍ജന്റീനയെ 36 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ലോകകപ്പ് ചാമ്പ്യന്മാരാക്കിയ മികവാണ് മെസ്സിയെ പുരസ്‌കാരപട്ടികയില്‍ മുന്നിലെത്തിച്ചത്. ലോകകപ്പിലെ എല്ലാ ഘട്ടങ്ങളിലും ഗോള്‍ നേടാനും ലോകകപ്പിലെ പ്രധാന പുരസ്‌കാരങ്ങള്‍ സ്വന്തമാക്കാനും മെസ്സിക്ക് സാധിച്ചിരുന്നു. ക്ലബ് തലത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്. എഫ് എ കപ്പ്, ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ സ്വന്തമാക്കിയ നോര്‍വെ താരം എര്‍ലിംഗ് ഹാലണ്ടുമായാണ് മെസ്സിയുടെ പ്രധാനമത്സരം. അതേസമയം വനിതാ വിഹാഗത്തില്‍ സ്‌പെയിനിനെ ആദ്യമായി ലോകകപ്പ് നേട്ടത്തിലേക്ക് നയിച്ച സ്‌പെയിന്‍ മധ്യനിര താരമായ എന്‍ജിന്‍ അയ്റ്റാന ബൊന്മാറ്റിയാണ് വനിതാ വിഭാഗത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. യുവേഫയുടെ ഈ വര്‍ഷത്തെ മികച്ച താരമായി ബൊന്‍മറ്റിയെ തിരെഞ്ഞെടുത്തിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍