‘മെസി മറ്റൊരു ലോകത്തുനിന്ന് വന്ന പ്രതിഭ, ഞാന്‍ ഒരു പാവം’

Webdunia
ബുധന്‍, 24 ജൂണ്‍ 2015 (14:07 IST)
കോപ്പ അമേരിക്ക കോര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസിയെ പുകഴ്ത്തി കൊളംബിയന്‍ താരം ഹാമിസ് റോഡ്രിഗസ് രംഗത്ത്. മെസി എന്ന പ്രതിഭ മറ്റൊരു ലോകത്തുനിന്ന് വന്നതാണ്. നാലു തവണ ബാലന്‍ഡിഓര്‍ പുരസ്‌കാരം നേടിയ അദ്ദേഹവുമായി താരതമ്യപ്പെടുത്തരുതെന്നും കൊളംബിയന്‍ താരം പറഞ്ഞു.

മെസി എന്ന പ്രതിഭയുമായി തന്നെ ഒരിക്കലും താരതമ്യപ്പെടുത്തരുത്. അദ്ദേഹത്തിനോട് താരതമ്യപ്പെടുത്താന്‍ അദ്ദേഹം മാത്രമെയുള്ളൂ. അടുത്തകാലത്ത് മോശം പ്രകടനമാണ് താന്‍ കാഴ്ച വെക്കുന്നത്. അടുത്ത മത്സരത്തില്‍ മികച്ച പ്രകടനം നടത്തി ഫോമിലെത്താനാകുമെന്നും റോഡ്രിഗസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

വെള്ളിയാഴ്ച വിനാ ഡെല്‍മറിലെ എസ്റ്റാഡിയോ സൊസാലിറ്റോ സ്‌റ്റേഡിയത്തിലാണ് കൊളംബിയ- അര്‍ജന്റീന പോരാട്ടം. ക്ലബ് ഫുട്‌ബോളില്‍ സ്ഥിരം ശത്രുക്കളായ ബാഴ്‌സലോണയിലും റയല്‍ മാഡ്രിഡിലും കളിക്കുന്ന മെസ്സിയും റോഡ്രിഗസും ഏറ്റുമുട്ടുന്നത് കാണാന്‍ ആരാധകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.