മെസ്സിയുടെ കുടുംബത്തിനു നേരെ ചിലി ആരാധകരുടെ ആക്രമണം
ഞായര്‍, 5 ജൂലൈ 2015 (14:29 IST)
കോപ്പ അമേരിക്ക ഫൈനലിനിടെ അര്‍ജന്റീന ടീമിന്റെ ക്യാപ്‌റ്റന്‍ ലയണല്‍ മെസ്സിയുടെ കുടുംബത്തിന് നേരെ ചിലി ആരാധകരുടെ കൈയേറ്റ ശ്രമം. സ്റ്റേഡിയത്തില്‍ കളി നടക്കുന്ന സമയത്തായിരുന്നു മെസ്സിയുടെ കുടുംബത്തിന് നേരെ കൈയേറ്റശ്രമം ഉണ്ടായത്.
കുടുംബത്തിന് നേരെ ചിലി ആരാധകര്‍ അസഭ്യവര്‍ഷം നടത്തുകയും മെസിയുടെ സഹോദരനെ ഒരാള്‍ അടിക്കുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫൈനലിന്റെ പകുതി സമയത്തിന് മുമ്പായിരുന്നു മെസ്സിയുടെ കുടുംബത്തിന് നേരെ ആക്രമണമുണ്ടായത്.
ഇതിനെ തുടര്‍ന്ന് മെസ്സിയുടെ കുടുംബത്തെ ടെലിവിഷന്‍ ക്യാബിനിലേക്ക് മാറ്റി. മറ്റൊരു അര്‍ജന്റീന താരം സെര്‍ജിയോ അഗ്യൂറോയുടെ കുടുംബത്തിന് നേരെയും സ്‌റ്റേഡിയത്തില്‍ വച്ച് കയ്യേറ്റശ്രമം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
ചിലിയിലെ സാന്റിയാഗോ നാഷണല്‍ സ്‌റ്റേഡിയത്തില്‍ വച്ചായിരുന്നു കോപ്പ ഫൈനല്‍. ഫൈനലില്‍ അര്‍ജന്റീനയും ചിലിയും നടന്ന മത്സരത്തില്‍ ചിലി വിജയിച്ചിരുന്നു. പെനാല്‍റ്റി ഷൂട്ടൌട്ടിലായിരുന്നു ചിലിയുടെ വിജയം.