അര്‍ജന്റീനയുടെ ബാഴ്‌സലോണ താരം ലയണല്‍ മെസിക്ക് വൃക്ക രോഗമെന്ന് റിപ്പോര്‍ട്ട്. വയറു വേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ താരത്തിന്റെ വൃക്കയില്‍ കല്ല് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ മെസിക്ക് പരിശോധനകള്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. അദ്ദേഹത്തിന് കൂടുതല്‍ വിശ്രമം വേണ്ടിവരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസമാണ് വീണ്ടും വയറു വേദന കലശലായതിനെ തുടര്‍ന്ന് മെസി വീണ്ടും ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് നടത്തിയ ചികിത്സയിലാണ് മെസിക്ക് വൃക്ക രോഗമാണെന്ന് വ്യക്തമായത്. അതേസമയം, അദ്ദേഹത്തിന്റെ രോഗവിവരത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിടാന്‍ ബാഴ്‌സലോണ തയാറായിട്ടില്ല. മികച്ച ചികിത്സയാണ് നല്‍കുന്നതെന്നും വിശ്രമം ഇപ്പോള്‍ ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
വിശ്രമം ആവശ്യമായതിനാല്‍ ജപ്പാനില്‍ നടക്കുന്ന ക്ലബ് ലോകകപ്പ് മെസിക്ക് നഷ്ടമായേക്കുമെന്ന് ബാഴ്‌സലോണ വ്യക്തമാക്കി. അതേസമയം, അദ്ദേഹത്തിനായി വിവിധ സ്ഥലങ്ങളില്‍ ആരാധകര്‍ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ സംഘടിപ്പിച്ചു.