അമേരിക്കയില്‍ മെസി ആറാടുകയാണ്; വീണ്ടും ഗോളടിച്ച് താരം, ഇന്റര്‍ മിയാമി ഫൈനലില്‍

Webdunia
ബുധന്‍, 16 ഓഗസ്റ്റ് 2023 (08:17 IST)
ലീഗ്‌സ് കപ്പ് സെമിയില്‍ ഫിലാഡെല്‍ഫിയയെ തോല്‍പ്പിച്ച് ഇന്റര്‍ മിയാമി. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് മിയാമിയുടെ ജയം. സൂപ്പര്‍താരം ലയണല്‍ മെസി മിയാമിക്ക് വേണ്ടി വീണ്ടും ഗോള്‍ നേടി. മത്സരത്തിന്റെ 20-ാം മിനിറ്റിലായിരുന്നു ബോക്‌സിന് പുറത്ത് നിന്ന് മെസിയുടെ അത്യുഗ്രന്‍ ഗോള്‍. ഇപ്പോള്‍ നടക്കുന്ന മോണ്ടെറെ - നാഷ് വില്ല സെമി മത്സരത്തിലെ വിജയികള്‍ ആയിരിക്കും ലീഗ്‌സ് കപ്പ് ഫൈനലില്‍ ഇന്റര്‍ മിയാമിയുടെ എതിരാളികള്‍. 
 
ഇന്റര്‍ മിയാമിയുടെ മുന്നേറ്റങ്ങള്‍ക്ക് സെമിയില്‍ ഫിലാഡെല്‍ഫിയയ്ക്ക് ഉത്തരമുണ്ടായിരുന്നില്ല. മൂന്നാം മിനിറ്റില്‍ തന്നെ ജോസഫ് മാര്‍ട്ടിനെസിലൂടെ മിയാമി ആദ്യ ഗോള്‍ നേടി. തൊട്ടുപിന്നാലെ മെസിയുടെ ഗോള്‍. ആദ്യ പകുതിയുടെ എക്‌സ്ട്രാ മിനിറ്റില്‍ ജോര്‍ഡി ആല്‍ബയിലൂടെ മിയാമി ലീഡ് മൂന്നായി ഉയര്‍ത്തി. 73-ാം മിനിറ്റിലാണ് ഫിലാഡെല്‍ഫിയയുടെ ആശ്വാസ ഗോള്‍ പിറക്കുന്നത്. 84-ാം മിനിറ്റില്‍ ഡേവിഡ് റൂയ്‌സ് കൂടി സ്‌കോര്‍ ചെയ്തതോടെ ഇന്റര്‍ മിയാമിയുടെ ഗോളുകളുടെ എണ്ണം നാലായി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article