കേരളാ ബ്ലാസ്‌റ്റേഴ്‌സ് ലോഗോ പ്രകാശനം ചെയ്തു

Webdunia
തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2014 (15:48 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ ലോഗോ പ്രകാശനം കൊച്ചിയില്‍ നടന്നു. സൂപ്പര്‍ താരങ്ങളും മുന്‍ ഫുട്‌ബോള്‍ താരങ്ങളും പന്‍ങ്കെടുത്ത ചടങ്ങിലാണ് ലോഗോ പ്രകാശനം നടന്നത്.

ഒക്ടോബര്‍ 27നാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം.  കേരള ബ്‌ളാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരം 15ന് ഗുവാഹത്തിയില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സിക്കെതിരെയാണ്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് കേരള ബ്‌ളാസ്‌റ്റേസ് അത്‌ലറ്റികോ ഡി കൊല്‍ക്കത്ത മത്സരം നടക്കുക. രാത്രി ഏഴു മണിക്കാണ് എല്ലാ മത്സരങ്ങളും നടക്കുന്നത്. മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് തത്സമയം സംപ്രേക്ഷണം ചെയ്യും.

കേരള ബ്‌ളാസ്‌റ്റേഴ്‌സിന്റെ മത്സരങ്ങളും എതിര്‍ ടീമുകളും

ഒക്ടോബര്‍ 15 – നോര്‍ത് ഈസ്റ്റ് യുനൈറ്റഡ് (ഗുവാഹത്ത്), ഒക്ടോബര്‍ 19 – ചെന്നൈ ടീം (ചെന്നൈ), ഒക്ടോബര്‍ 22 – പുണെ സിറ്റി എഫ്സി (പുണെ), ഒക്ടോബര്‍ 27 – അത്‌ലറ്റികോ ഡി കൊല്‍ക്കത്ത (കൊച്ചി), നവംബര്‍ 1 – മുംബൈ സിറ്റി എഫ്സി (മുംബൈ), നവംബര്‍ 4 – എഫ്സി ഗോവ (കൊച്ചി), നവംബര്‍ 8 – ഡല്‍ഹി ഡൈനാമോസ് (കൊച്ചി), നവംബര്‍ 13 – മുംബൈ സിറ്റി എഫ്സി (കൊച്ചി), നവംബര്‍ 16 – ഡല്‍ഹി ഡൈനാമോസ് (ഡല്‍ഹി), നവംബര്‍ 24 – പുണെ സിറ്റി എഫ്.സി (കൊച്ചി), നവംബര്‍ 27 – എഫ്സി ഗോവ (ഗോവ), നവംബര്‍ 30 – ചെന്നൈ ടീം (കൊച്ചി), ഡിസംബര്‍ 4 – നോര്‍ത് ഈസ്റ്റ് യുനൈറ്റഡ് (കൊച്ചി), ഡിസംബര്‍ 10 – അത്‌ലറ്റികോ ഡി കൊല്‍ക്കത്ത (കൊല്‍ക്കത്ത)


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.