കടങ്ങളുണ്ടെങ്കില്‍ അത് വീട്ടിയിരിക്കും, ബെംഗളൂരിവിനെ ഹോം ഗ്രൗണ്ടില്‍ തകര്‍ത്ത് കൊമ്പന്മാര്‍, സീസണില്‍ വിജയത്തോടെ തുടക്കം

വെള്ളി, 22 സെപ്‌റ്റംബര്‍ 2023 (13:02 IST)
ബെംഗളുരു എഫ്‌സിക്കെതിരായ വിജയത്തോടെ 2023ലെ ഐപിഎല്‍ സീസണിന് തുടക്കമിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്. ബദ്ധവൈരികളായ ബെംഗളുരു എഫ് സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കഴിഞ്ഞ സീസണിലെ കണക്കുകള്‍ വീട്ടിയാണ് ബ്ലാസ്‌റ്റേഴ്‌സ് പുതിയ സീസണിന് തുടക്കം കുറിച്ചിരിക്കുന്നത്. രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്.
 
52ാം മിനിറ്റില്‍ ബംഗളുരു താരം കെസിയ വീന്‍ഡോര്‍പ്പിന്റെ ഓണ്‍ ഗോളാണ് സമനിലയുടെ കെട്ട് പൊട്ടിച്ചത്. 59 ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ലീഡ് ഉയര്‍ത്തി. രണ്ട് ഗോളിന്റെ വിജയം കൊമ്പന്മാര്‍ ഉറപ്പിച്ച സമയത്താണ് ബെംഗളുരു മത്സരത്തിലെ തങ്ങളുടെ ആദ്യ ഗോള്‍ കണ്ടെത്തിയത്. ബോക്‌സില്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ വരുത്തിയ പിഴവ് മുതലാക്കിയ കുര്‍ട്ടിസ് മെയിന്‍ വല ചലിപ്പിക്കുകയായിരുന്നു.
 
പരമ്പരാഗതമായ 4-4-2 ശൈലിയിലാണ് മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത്. പുതിയതായി ടീമിലെത്തിയ ഘാന സ്ട്രൈക്കർ ക്വാമേ പെപ്രയെയും ജപ്പാനീസ് താരം ഡയസൂക് സക്കായിയെയും മുന്നേറ്റ നിരയില്‍ തിളങ്ങിയെന്നത് സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന് പ്രതീക്ഷ നല്‍കുന്നു. മധ്യനിരയില്‍ നായകന്‍ അഡ്രിയാന്‍ ലൂണയും മലയാളി താരം മുഹമ്മദ് എയമെനും ജീക്‌സണ്‍ സിങ്ങും തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. പ്രതിരോധനിരയില്‍ ടീമിന്റെ വിശ്വസ്തതാരം ലെസ്‌കോവിച്ച് പരിക്ക് മൂലം മാറിനിന്നപ്പോള്‍ ചുമതല ടീമില്‍ പുതുതായെത്തിയ മിലോസ് ഡ്രിന്‍കികിനായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍