ഐഎസ്എല്‍ പത്താം സീസണ്‍ ഇന്ന് തുടങ്ങും; കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളി കാണാന്‍ എന്ത് ചെയ്യണം?

വ്യാഴം, 21 സെപ്‌റ്റംബര്‍ 2023 (10:49 IST)
ഇന്നുമുതല്‍ കായിക പ്രേമികളുടെ ഉള്ളില്‍ ഐഎസ്എല്‍ ആരവം മുഴങ്ങും. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പത്താം സീസണിന് കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ സ്റ്റേഡിയത്തില്‍ ഇന്ന് കിക്കോഫ്. ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിയെ നേരിടും. 
 
ഇത്തവണ ഐഎസ്എല്ലില്‍ 12 ടീമുകള്‍ ഉണ്ട്. ഐ ലീഗ് ചാംപ്യന്‍മാരായ പഞ്ചാബ് എഫ്‌സി ആണ് പുതുമുഖ ടീം. ഇന്നത്തെ മത്സരം രാത്രി എട്ടിനാണ് ആരംഭിക്കുക. ഒരു മത്സരം മാത്രമുള്ള ദിവസങ്ങളില്‍ രാത്രി എട്ടിനും രണ്ട് മത്സരങ്ങള്‍ ഉള്ള ദിവസങ്ങളില്‍ വൈകിട്ട് 5.30 നും രാത്രി എട്ടിനുമായിരിക്കും കളികള്‍. 
 
മലയാളം കമന്ററിയില്‍ ഐഎസ്എല്‍ മത്സരങ്ങള്‍ കാണണമെങ്കില്‍ മുന്‍വര്‍ഷത്തെ പോലെ ഏഷ്യാനെറ്റ് പ്ലസ് വെച്ചിട്ട് കാര്യമില്ല ഇത്തവണ. കാരണം ഇത്തവണ മലയാളം കമന്ററിയോടെ മത്സരങ്ങള്‍ കാണാന്‍ സൂര്യ മൂവീസ് വയ്ക്കണം. സ്‌പോര്‍ട്‌സ് 18 ലും ജിയോ സിനിമാസിലും ഐഎസ്എല്‍ മത്സരങ്ങള്‍ തത്സമയം കാണാം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍