ഈ കിരീടം ക്ലബ് ഇതിഹാസങ്ങൾക്കും ആരാധകർക്കും: വികാരനിർഭരനായി ക്ലോപ്പ്

Webdunia
വെള്ളി, 26 ജൂണ്‍ 2020 (17:10 IST)
30 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലിവർപൂളിനായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് നേടികൊടുത്തതിന് ശേഷം പ്രതികരണവുമായി പരിശീലകൻ യുർഗൻ ക്ലോപ്പ്.ക്ലബ്ബിന്റെ കിരീട നേട്ടത്തിനു ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ കണ്ണീരോടെയാണ് ക്ലോപ്പെ പ്രതികരിച്ചത്. കിരീട നേട്ടം ക്ലബിന്റെ ആരാധകർക്കും ക്ലബ് ഇതിഹാസങ്ങൾക്കും സമർപ്പിക്കുന്നതായി ക്ലോപ്പ് പറഞ്ഞു.
 
ക്ലബിനായി എനിക്ക് നാല് വർഷം മാത്രമെ കാത്തിരിക്കേണ്ടിവന്നുള്ളു. എന്നാൽ ആരാധകരുടെ കാര്യം അങ്ങനെയല്ല. 30 വർഷം നീണ്ട കാത്തിരിപ്പ്. ലിവര്‍പൂള്‍ പോലെ ചരിത്രപ്രസിദ്ധമായ ക്ലബിന് കിരീട നേട്ടം സമ്മാനിക്കാനായതില്‍ അഭിമാനമുണ്ടെന്നും വിജയത്തിന് പിന്നിൽ കെന്നി ഡാഗ്ലിഷ്, സ്റ്റീവന്‍ ജെറാര്‍ഡ് തുടങ്ങിയവരുടെ പിന്തുണ നിര്‍ണായകമായിരുന്നുവെന്നും ക്ലോപ്പ് വ്യക്തമാക്കി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article