ബ്ലാസ്റ്റേഴ്സിന്റെ മുത്ത് കൊല്‍ക്കത്തയിലേക്ക്?! - ആശങ്കയോടെ മഞ്ഞപ്പട

Webdunia
വ്യാഴം, 12 ഏപ്രില്‍ 2018 (10:04 IST)
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധതാരവും ക്യപ്റ്റനുമായ സന്ദേശ് ജിങ്കാന്‍ എടികെ കൊല്‍ക്കത്തയിലേക്ക്. ജിങ്കാന്‍ കൊല്‍ക്കത്തിയിലേക്ക് പോകുന്നുവെന്ന റിപ്പോര്‍ട്ട് ഏറെ ആശങ്കയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.  താരവുമായി കൊല്‍ക്കത്ത 1.5 കോടി രൂപയ്ക്ക് കരാറിലെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ഐഎസ്എല്ലിന്റെ തുടക്കംമുതല്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ നിര്‍ണായക താരമായിരുന്ന ജിങ്കാനായിരുന്നു ഇക്കഴിഞ്ഞ സീസണില്‍ ടീമിന്റെ ക്യാപ്റ്റന്‍. ബ്ലാസ്റ്റേഴ്സിന് മാത്രമല്ല്, കൊല്‍ക്കത്തയ്ക്കും കനത്ത തിരിച്ചടിയാണ് ഈ സീസണ് ഏല്‍ക്കേണ്ടി വന്നത്.
 
ശക്തമായ ഒരു തിരിച്ചുവരവാണ് കൊല്‍ക്കത്ത ആഗ്രഹിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കൊല്‍ക്കത്ത ജിങ്കാനെ പാളയത്തിലെത്തിക്കുന്നത്. കരാറനുസരിച്ച് 1.5 കോടി രൂപയാണ് ജിങ്കാന് ലഭിക്കുക. ഇന്ത്യയില്‍ ബെംഗളൂരു എഫ്‌സി സൂപ്പര്‍ താരം സുനില്‍ ഛേത്രിക്ക് 1.4 കോടി രൂപയാണ് കരാറുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article