റിനോ ആന്റണിയുമായി കരാർ പുതുക്കതെ ബ്ലാസ്റ്റേഴ്സ്

വെള്ളി, 16 മാര്‍ച്ച് 2018 (11:47 IST)
കേരളാ ബ്ലാസ്റ്റേഴ്സിൽ നിന്നും വീണ്ടും ഒരു കൊഴിഞ്ഞുപോക്കു കൂടി. ബ്ലാസ്റ്റേഴ്സിലെ പ്രധിരോധ നിരയിലെ മലയാളി താരം റിനോ ആന്റണിയാണ് ടീം വിടാനൊരുങ്ങുന്നത്. നിലവിൽ ഈ സീസൺ അവസാനം വരേ മാത്രമാണ് റിനോക്ക് ബ്ലാസ്റ്റേഴ്സുമായി കരാറുള്ളത്. ഇത് പുതുക്കൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഇതേവരെ നീക്കം നടത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് താരം ക്ലബ്ബ് വിടാനൊരുങ്ങുന്നത് 
 
ബ്ലാസ്റ്റേഴ്സിലേക്ക് പുതിയ താരങ്ങളെ എത്തിക്കാനുള്ള ശ്രമങ്ങൾ തകൃതിയായി നടകുന്നുണ്ട്. അതേ സമയം റിനോ ആന്റണിയുമായി കരാർ പുതുക്കുന്നതിനെക്കുറിച്ച് മാനേജ്മെന്റ് ഇതേവരെ വ്യക്തമായ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല എന്നണ് അറിയാൻ സാധിക്കുന്നത് 
 
അതേ സമയം  റിനോ തന്റെ പഴയ തട്ടകമായ ബെംഗളൂരു എഫ്‌സിയിലേക്ക് മടങ്ങിപ്പോയേക്കും എന്നാണ് വാർത്തകൾ. ബെംഗളൂരു എഫ്‌സി പരിശീലകന്‍ ആല്‍ബര്‍ട്ടോ റോക്കക്ക് താരം ടീമിൽ വരുന്നതിനോട് അനുകൂല നിലപാടാണ് എന്നാണ് റിപ്പൊർട്ടുകൾ. മുൻപ് ബെംഗളൂരു എഫ്‌സയിൽ നിന്നുമാണ് റിനോ ആന്റണി ബ്ലാസ്റ്റേഴ്സിലെത്തിയത് 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍