അവസാന മത്സരത്തിൽ കാമറൂണിനെതിരായി നേരിട്ട പരാജയത്തിൽ നിന്നും കരകയറുകയാണ് ബ്രസീലിൻ്റെ ലക്ഷ്യം. കരുത്തരായ പോർച്ചുഗലിനെ അട്ടിമറിച്ചുകൊണ്ടാണ് കൊറിയയുടെ വരവ്. അലക്സ് സാൻഡ്രോ, ഡാനിലോ എന്നിവർക്ക് പുറമെ ഗബ്രിയേൽ ജെസ്യൂസ്, അലക്സ് ടെല്ലസ് എന്നിവരുടെ പരിക്ക് ബ്രസീലിനെ അലട്ടുന്നു. സൂപ്പർ താരം നെയ്മർ തിരിച്ചെത്തുമെന്നത് ബ്രസീലിന് കരുത്താകും.