ഇന്ത്യന്‍ ഫുട്‌ബോളിന്റെ പുതുയുഗത്തിന് തുടക്കമിട്ട ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കി അത്‌ലറ്റിക്കോ ഡി കൊൽക്കത്ത ആദ്യ വിജയം സ്വന്തമാക്കി.
28ആം മിനിറ്റില്‍ ഫിക്രു ലെമേസയാണ് കൊല്‍ക്കത്തയുടെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. 69മത് മിനിറ്റില്‍ ബോര്‍ജ ഫെര്‍ണാണ്ടസ് കൊല്‍ക്കത്തയുടെ ലീഡുയര്‍ത്തി. ആർനാൽ കാർബ്രോ 90മത് മിനിറ്റിലുമാണ് പിന്നീട് എതിർവല ചലിപ്പിച്ചത്. ചിന്നിച്ചിതറിയ മുംബൈയുടെ നീക്കങ്ങള്‍ ഒരിക്കല്‍ പോലും കൊല്‍ക്കത്ത ഗോള്‍മുഖത്ത് വെല്ലുവിളി സൃഷ്ടിച്ചില്ല.
സച്ചിൻ ടെൻഡുൽക്കറുടെ ഉടമസ്ഥതയിലുള്ള കേരള ബ്ളാസ്റ്റേഴ്സ് ഇന്നിറങ്ങും.
ബോളിവുഡ് നടൻ ജോൺ എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയാണ് ബ്ളാസ്റ്റേഴ്സിന്റെ ആദ്യ എതിരാളികൾ. രാത്രി ഏഴുമുതൽ ഗോഹട്ടിയിലാണ് മത്സരം നടക്കുന്നത്.