ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഞായറാഴ്‌ച നടന്ന മത്സരത്തില്‍ പൂനെയും ഗോവയും രണ്ടു ഗോള്‍ വിതമടിച്ച് സമനിലയോടെ പിരഞ്ഞു. അവസാന മിനിറ്റില്‍ അഡ്രിയാന്‍ മുട്ടുവിന്റെ തകര്‍പ്പന്‍ ഗോളാണ് പൂനെയ്‌ക്ക് സമനില സമ്മാനിച്ചത്. പൂനെയ്‌ക്കായി യൂജിന്‍സണ്‍ ലിംഗ്ദോയും (32) ഗോവയ്ക്കായി റാഫേല്‍ കൊയ്ലോയും ജോനാഥനുമാണ് ഗോള്‍ നേടിയത്.
സമനിലയോടെ (ഒന്‍പതു കളി) 15 പോയന്റുമായി ഗോവ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. അതേസമയം, ഒന്നാമതായിരുന്ന പൂനെ സമനിലയോടെ രണ്ടാം സ്ഥാനത്തേക്കിറങ്ങി.
90 മിനിറ്റിനുശേഷം റഫറി നാലു മിനിറ്റ് ഇഞ്ചുറി ടൈമായി അനുവദിക്കുംവരെ ഗോവയുടെ പക്ഷത്തായിരുന്നു കളി. എന്നാല്‍ അവസാന മിനിറ്റില്‍ അഡ്രിയാന്‍ മുട്ടു ഗോവയെ ഞെട്ടിക്കുകയായിരുന്നു. 32-മത് മിനിറ്റില്‍ കളിയുടെ ഗതിക്കു വിപരീതമായി പൂനയാണ് ആദ്യം വലകുലുക്കിയത്.
ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച ഗോവ ഗോള്‍ തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി. 34-മത് മിനിറ്റില്‍ ബ്രസീലുകാരന്‍ കൊയ്ലോ ഗോവയ്ക്കു സമനില നല്കി. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുമ്പേ ഗോവ വീണ്ടും മുന്നിലെത്തി. ജോനാഥന്‍ ലൂക്കയായിരുന്നു വലകുലുക്കിയത്. എന്നാല്‍ അവസാന മിനിറ്റില്‍ മുട്ടുവിന്റെ ഗോള്‍ ഗോവയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തുകയായിരുന്നു.
നാളെ കൊച്ചിയില്‍ കേരള ബ്ളാസ്റേഴ്സ് നിലവിലെ ചാമ്പ്യന്മാരായ അത്ലറ്റിക്കോ ഡി കോല്‍ക്ക ത്തയെ നേരിടും.