അർജൻ്റീന- ബ്രസീൽ സെമി പോരാട്ടത്തിനായി കാത്തിരിക്കുന്നു: ആഗ്രഹം പറഞ്ഞ് ഇതിഹാസങ്ങൾ

ബുധന്‍, 30 നവം‌ബര്‍ 2022 (14:17 IST)
ലോകകപ്പ് സെമി ഫൈനൽ പോരാട്ടത്തിൽ അർജൻ്റീനയും ബ്രസീലും നേർക്കുനേർ വരണമെന്നാണ് ആഗ്രഹമെന്ന് മുൻ ഇംഗ്ലണ്ട് താരം വെയ്ൻ റൂണി. ഇതേ ആഗ്രഹമാണ് തനിക്കുമുള്ളതെന്ന് പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസമായ ലൂയിസ് ഫിഗോയും വ്യക്തമാക്കി.
 
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങൾ പിന്നിടുമ്പോൾ ബ്രസീൽ പ്രീക്വാർട്ടർ ഉറപ്പിച്ചാണ് നിൽക്കുന്നത്. സൗദിയുമായി ആദ്യ മത്സരത്തിൽ വിജയിച്ചെങ്കിലും രണ്ടാം മത്സരത്തിൽ വിജയിച്ച അർജൻ്റീനയ്ക്ക് ഇന്ന് പോളണ്ടുമായി നടക്കുന്ന മത്സരം നിർണായകമാണ്. സെമിയിൽ അർജൻ്റീന ബ്രസീൽ എന്നിവയ്ക്ക് പുറമെ ഇംഗ്ലണ്ട്- ബെൽജിയം പോരാട്ടത്തിനാണ് റൂണി ആഗ്രഹം പ്രകടിപ്പിച്ചത്.
 
അതേസമയം സ്പെയിൻ- ഹോളണ്ട് ടീമുകൾ സെമിയിൽ ഏറ്റുമുട്ടണമെന്ന ആഗ്രഹമാണ് ഫിഗോ പറഞ്ഞത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍