അതേസമയം, പോളണ്ടിനെതിരായ മത്സരം സമനിലയായാല്‍ അര്‍ജന്റീനയ്ക്ക് എന്ത് സംഭവിക്കും? പോളണ്ടിനെതിരായ മത്സരം സമനിലയിലായാല്‍ അര്‍ജന്റീനയ്ക്ക് പ്രീ ക്വാര്‍ട്ടറിലെത്തണമെങ്കില്‍ ആ ഗ്രൂപ്പിലെ മറ്റൊരു മത്സരമായ സൗദി അറേബ്യ-മെക്‌സിക്കോ മത്സരം കൂടി സമനിലയിലാകണം. അതുകൊണ്ട് ജീവന്‍ പണയംവെച്ചും പോളണ്ടിനെതിരെ ജയിക്കാനാണ് മെസിപ്പട ലക്ഷ്യമിടുക.