ഖത്തര്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടര്‍ ചിത്രം തെളിയുന്നു. ഗ്രൂപ്പ് എ, ബി എന്നിവയിലെ എല്ലാ ഗ്രൂപ്പ് ഘട്ട മത്സരങ്ങളും പൂര്‍ത്തിയായി. പ്രീ ക്വാര്‍ട്ടറില്‍ ഗ്രൂപ്പ് എയിലെ ചാംപ്യന്‍മാരായ നെതര്‍ലന്‍ഡ്‌സ് ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ യുഎസ്എയെ നേരിടും. പ്രീ ക്വാര്‍ട്ടറില്‍ ഗ്രൂപ്പ് ബിയിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിന് എതിരാളികള്‍ ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായ സെനഗല്‍ ആണ്.
ഫ്രാന്‍സ്, ബ്രസീല്‍, പോര്‍ച്ചുഗല്‍ എന്നിവരും പ്രീ ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു. ഇവരുടെ എതിരാളികള്‍ ആരായിരിക്കുമെന്ന് വരും ദിവസങ്ങളില്‍ അറിയാം.