ഗാവിയിൽ ഹൃദയം വീണു, ജേഴ്സി ഒപ്പിട്ടുവാങ്ങി സ്പാനിഷ് രാജകുമാരി

ചൊവ്വ, 29 നവം‌ബര്‍ 2022 (18:47 IST)
ലോക ഫുട്ബോളിലെ ഭാവിതാരമെന്ന വിശേഷണമുള്ള താരമാണ് ഫ്രഞ്ച് നിരയിൽ മധ്യനിര നിയന്ത്രിക്കുന്ന 18കാരനായ ഗാവി. മധ്യനിരയിൽ കളി നെയ്യുന്ന ഗാവി ഇപ്പോൾ തന്നെ ആരാധകരുടെ പ്രിയതാരമാണ്. ഇപ്പോഴിതാ സ്പെയിനിൻ്റെ രാജകുമാരിയുടെ ഹൃദയം കൂടി കീഴടക്കിയിരിക്കുകയാണ് ആരാധകരുടെ പ്രിയതാരം.
 
 
ഗാവിയോടുള്ള ആരാധന മൂത്ത് 17കാരിയായ സ്പാനിഷ് രാജകുമാരി ലിയോനർ താരത്തിൻ്റെ ജേഴ്സി ഒപ്പിട്ടുവാങ്ങിയതാണ് സ്പാനിഷ് മാധ്യമങ്ങളിലെ ചൂടുള്ള വാർത്ത. വിവരം സമൂഹമാധ്യമങ്ങളും ഏറ്റെടുത്തുകഴിഞ്ഞു. ലോകകപ്പിലെ ആദ്യ മത്സരത്തിന് പിന്നാലെയാണ് ഫിലിപ്പെ ആറാമൻ രാജാവ് സ്പെയിനിൻ്റെ ഡ്രസിങ് റൂമിലെത്തി ജേഴ്സി ഏറ്റുവാങ്ങിയത്. ലിയോനറിൻ്റെ അളവിലുള്ള ജേഴ്സിയാണ് താരം ഒപ്പിട്ടുനൽകിയതെന്നും ഇരുവരും പ്രണയത്തിലാണെന്നും സ്പാനിഷ് മാധ്യമങ്ങൾ പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍