ഫിഫ ലോകകപ്പ്: അര്‍ജന്റീനയുടെ മത്സരങ്ങള്‍ എന്നെല്ലാം?

Webdunia
വ്യാഴം, 17 നവം‌ബര്‍ 2022 (08:36 IST)
ഖത്തര്‍ ലോകകപ്പില്‍ ആരാധകര്‍ വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ടീമാണ് അര്‍ജന്റീന. കോപ്പ അമേരിക്കയും ഫൈനലിസിമയും നേടിയ അര്‍ജന്റീന ലോകകപ്പില്‍ മുത്തമിടുന്നത് കാണാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 
 
ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് സിയിലാണ് അര്‍ജന്റീന ഉള്ളത്. സൗദി അറേബ്യ, മെക്‌സിക്കോ, പോളണ്ട് എന്നിവയാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീനയുടെ മത്സരങ്ങള്‍ എന്നൊക്കെയാണെന്ന് നോക്കാം. 
 
നവംബര്‍ 22 ചൊവ്വാഴ്ചയാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം. എതിരാളികള്‍ സൗദി അറേബ്യ. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 ന് മത്സരം ആരംഭിക്കും. നവംബര്‍ 27 ഞായറാഴ്ചയാണ് അര്‍ജന്റീനയുടെ രണ്ടാം മത്സരം. എതിരാളികള്‍ മെക്‌സിക്കോ. പുലര്‍ച്ചെ 12.30 നാണ് മത്സരം. ഡിസംബര്‍ ഒന്ന് വ്യാഴാഴ്ച പുലര്‍ച്ചെ 12.30 നാണ് പോളണ്ടിനെതിരായ മത്സരം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article