ഏറ്റവും പുതിയ ഫിഫ റാങ്കിങ്ങില്‍ ഇന്ത്യക്ക് മികച്ച നേട്ടം. ഏറ്റവും മോശം റാങ്കിങ്ങായ 173ല്‍ നിന്നാണ് ഇന്ത്യ കുതിപ്പ് നടത്തിയ ഇന്ത്യ 147ല്‍ എത്തി. ലോകകപ്പ്, ഏഷ്യന്‍ കപ്പ് എന്നിവയുടെ യോഗ്യതാ മത്സരങ്ങളിലെ പ്രകടനമാണ് റാങ്കിങ് മെച്ചപ്പെടുത്താന്‍ ഇന്ത്യയെ സഹായിച്ചത്.
ലോക ജേതാക്കളായ ജര്‍മനി ഒന്നാമതും അര്‍ജന്‍റീന രണ്ടാം സ്ഥാനത്തും ബെല്‍ജിയം മൂന്നാം സ്ഥാനത്തുമാണ്. ബ്രസീല്‍ അഞ്ചാം സ്ഥാനത്താണ്. ഏഷ്യന്‍ രാജ്യങ്ങളില്‍ 40മത് സ്ഥാനത്തുള്ള ഇറാനാണ് മുന്നില്‍. ജപ്പാന്‍ 50മത് സ്ഥാനത്തുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ 24മത് സ്ഥാനത്തുള്ള ഇന്ത്യ, സാഫ് രാജ്യങ്ങളില്‍ മാലിദ്വീപിനും അഫ്ഗാനിസ്താനും പിന്നില്‍ മൂന്നാം സ്ഥാനത്താണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.