റൊണോൾഡോയോട് ദയയില്ലാതെ സാൻ്റോസ്, ക്രൂരമായ അപമാനമെന്ന് ആരാധകരും

Webdunia
ഞായര്‍, 11 ഡിസം‌ബര്‍ 2022 (10:01 IST)
ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ പോർച്ചുഗലിൻ്റെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്തി പരിശീലകൻ ഫെർണാണ്ടോ സാൻ്റോസ്. കഴിഞ്ഞ കളിയിലും താരത്തിന് ആദ്യ ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല. ഇന്നലെ മൊറോക്കൊയ്ക്കെതിരായ മത്സരത്തിൽ ബ്രൂണോ ഫെർണാണ്ടസ്, ജാവോ ഫെലിക്സ്,ഗോൺസാലോ റാമോസ് എന്നിവരാണ് മുന്നേറ്റക്കാരായി ഇറങ്ങിയത്.
 
മൊറോക്കൻ പ്രതിരോധത്തിന് മുൻപിൽ കാര്യമായ ഒരു നേട്ടവും ഉണ്ടാക്കാൻ പോർച്ചുഗൽ നിരയ്ക്കായില്ല. പോർച്ചുഗൽ എന്ന ടീമിനെ ലോകമെങ്ങും ആരാധകരുള്ള ഒരു സംഘമാക്കി മാറ്റിയത് റൊണാൾഡോയാണെന്നും പഴയ കാര്യങ്ങൾ മറന്നുകൊണ്ടുള്ള പരിശീലകൻ്റെ നടപടിയിൽ ദുഖമുണ്ടെന്നും റൊണാൾഡോയുടെ ആരാധകർ പറയുന്നു.
 
അതേസമയം 37കാരനായ താരത്തിൻ്റെ കരിയറിലെ അവസാന ലോകകപ്പിനാകും ലോകം സാക്ഷ്യം വഹിച്ചിരിക്കുക.നിലവിൽ ടീമിൻ്റെ ആദ്യ പതിനൊന്നിൽ ഇടമില്ലാത്ത റോണാൾഡോ 2026ലെ ലോകകപ്പിൽ ടീമിലുണ്ടാകില്ലെന്ന് ഭൂരിഭാഗം ആരാധകരും കരുതുന്നു. പോർച്ചുഗലിനെ ഫുട്ബോൾ ഭൂപടത്തിലെ ശക്തിയാക്കിയ ക്രിസ്റ്റ്യാനോയെ അപമാനിക്കുന്ന സമീപനമാണ് ടീം പുലർത്തിയതെന്ന ആരോപണം ആരാധകർക്കിടയിൽ ശക്തമാണ്

അനുബന്ധ വാര്‍ത്തകള്‍

Next Article