ഖത്തർ ലോകകപ്പിലെ ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബ്രസെൽ ഇന്ന് ക്രൊയേഷ്യയ്ക്കെതിരെ. ഇന്ത്യൻ സമയം രാത്രി 8:30ന് എഡ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം. 2002 ലോകകപ്പിന് ശേഷം കളിച്ച നാല് ലോകകപ്പുകളിൽ മൂന്നെണ്ണത്തിലും ക്വാർട്ടറിലാണ് ബ്രസീൽ പുറത്തായത്. അധികസമയത്തേയ്ക്ക് കളികൊണ്ടുപോയി പെനാൽട്ടി ഷൂട്ടൗട്ടിൽ വിജയിക്കുക എന്ന തന്ത്രമാകും ക്രൊയേഷ്യ പയറ്റുക.
2002ലെ ജപ്പാൻ- കൊറിയ ലോകകപ്പിൽ ജേതാക്കളായതിന് ശേഷം നടന്ന 2006ലെ ലോകകപ്പിൽ റൊണാൾഡോ, റൊണാൾഡീഞ്ഞ്യോ എന്നിവരുണ്ടായിട്ടും ഫ്രാൻസുമായി ഒരു ഗോളിന് ബ്രസീൽ ക്വാർട്ടറിൽ പരാജയപ്പെട്ടു. 2010ൽ നെതർലൻഡ്സായിരുന്നു ബ്രസീലിന് പുറത്തോട്ടുള്ള വഴിയൊരുക്കിയത്.