ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ത്രസിപ്പിക്കുന്ന വിജയവുമായി ലിവർപൂള്‍ രണ്ടാം സ്ഥാനത്ത്

Webdunia
ബുധന്‍, 28 ഡിസം‌ബര്‍ 2016 (09:41 IST)
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് തകര്‍പ്പന്‍ ജയം. സ്റ്റോക്ക് സിറ്റിയ്ക്കെതിരെ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നിലായശേഷം നാലു ഗോളുകള്‍ തിരിച്ചടിച്ചാണ് ലിവർപുൾ തകര്‍പ്പന്‍ ജയം നേടിയത്. ഈ ജയത്തോടെ 18 മത്സരങ്ങളിൽ നിന്ന് 40 പോയിന്റുമായി ലീഗിൽ രണ്ടാമതെത്താനും ലിവർപൂളിനു കഴിഞ്ഞു.
 
35 ാം മിനിറ്റിൽ ആദം ലല്ലാനയും 44 ാം മിനിറ്റിൽ റോബർട്ടോ ഫിർമിനോയും 71ാം മിനിറ്റിൽ ഡാനിയേൽ സ്റ്ററിഡ്ജുമാണ് ലിവർപൂളിന് വേണ്ടി ഗോള്‍ നേടിയത്. സ്റ്റോക്കിന്റെ ഫ്രഞ്ച് മിഡ്ഫീൽഡർ ഇംബുലയുടെ പിഴവിൽ നിന്നുള്ള സെൽഫ് ഗോള് കൂടിയായതോടെയാണ് പട്ടിക പൂർത്തിയായത്. ജോനാഥൻ വാൾട്ടേഴ്സ് 12ആം മിനിറ്റിലായിരുന്നു സ്റ്റോക്കിനായി ഗോള്‍ നേടിയത് .
Next Article