ആരാധകര്‍ കൈവിടരുത്, ഈ ടീമിനെ ഞങ്ങള്‍ ലോകത്തിന്റെ നെറുകയില്‍ എത്തിക്കും, കോപ്പ അമേരിക്കയില്‍ നിന്നും പുറത്തായതിന് പിന്നാലെ എന്‍ഡ്രിക്

അഭിറാം മനോഹർ
ഞായര്‍, 7 ജൂലൈ 2024 (18:41 IST)
Endrik,Brazil
കോപ അമേരിക്കയിലെ മോശം പ്രകടനത്തില്‍ നിരാശരാകേണ്ടെന്നും ആരാധക പിന്തുണയുണ്ടെങ്കില്‍ ബ്രസീലിനെ വീണ്ടും ഫുട്‌ബോള്‍ ലോകത്തിന്റെ നെറുകയില്‍ എത്തിക്കുമെന്നും ബ്രസീലിന്റെ കൗമാര താരമായ എന്‍ഡ്രിക്. കോപ്പ അമേരിക്ക ക്വാര്‍ട്ടറില്‍ ഉറുഗ്വെയ്‌ക്കെതിരെ തോറ്റു മടങ്ങിയതോടെ ബ്രസീല്‍ ടീമിനെതിരെ വലിയ ആരാധകരോഷമാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് എന്‍ഡ്രികിന്റെ പ്രതികരണം,
 
ബ്രസീലിനെ ഫുട്‌ബോള്‍ ലോകത്തിന്റെ നെറുകയിലെത്തിക്കണം. അതിനായി കഠിനാധ്വാനം തുടരുകയും ഒപ്പം ലോകകപ്പിനായി തയ്യാറെടുക്കുകയും ചെയ്യും. കോപ്പയില്‍ നിന്നും പുറത്തായത് സങ്കടകരമാണ്. എങ്കിലും എല്ലാ ബ്രസീലുകാരുടെയും പിന്തുണ ഞങ്ങള്‍ക്കുണ്ടാകുമെന്ന് കരുതുന്നു. എന്‍ഡ്രിക് പറഞ്ഞു. അതേസമയം ബ്രസീലിന്റെ ഭാവിതാരമെന്ന വിശേഷണങ്ങള്‍ നേടാനായിട്ടും എന്‍ഡ്രിക്കിനും വിനീഷ്യസ് ജൂനിയറിനൊന്നും തന്നെ ബ്രസീലിനായി യാതൊരുന്നു ചെയ്യാനായില്ല. മധ്യനിരയിലും മുന്നേറ്റത്തിലുമെല്ലാം ഭാവനാശൂന്യമായിരുന്നു ബ്രസീല്‍. ഈ സാഹചര്യത്തില്‍ കോച്ചിനെ മാറ്റണമെന്ന  ആവശ്യവും ശക്തമാണ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article