താരങ്ങളെ കളത്തിലിറക്കുന്നത് പ്രായംനോക്കിയല്ല: ഡേവിഡ് ജെയിംസ്

Webdunia
വെള്ളി, 5 ഒക്‌ടോബര്‍ 2018 (18:32 IST)
പ്രായം മാനദണ്ഡമാക്കിയല്ല ബ്ലാസ്റ്റേഴ്സ് തരങ്ങളെ മത്സരത്തിനുള്ള ആദ്യ ഇലവനിൽ ഉൾപ്പെടുത്തുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജെയിംസ്. ആദ്യ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ മുഹമ്മദ് സഹലിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഡേവിഡ് ജെയിംസ് ഇക്കര്യം പറഞ്ഞത്.
 
സഹൽ പ്രീ സീസൺ മത്സരങ്ങളിലെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതിനാലാണ് സഹൽ ആദ്യ മത്സരത്തിലെ ആദ്യ ഇലവനിൽ തന്നെ ഇടം നേടിയത്. സഹലിന്  ഇനിയും മച്ചപ്പെടാൻ സാധിക്കുമെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു. 
 
പ്രായമല്ല മറിച്ച് പരിശീലനത്തിലും കളിക്കളത്തിലും പുലർത്തുന്ന മികവാണ് താരത്തിന്റെ കഴിവ് നിർണയിക്കുന്ന ഘടകം. ഇന്ത്യൻ താരങ്ങളൊ വിദേശ താരങ്ങളോ എന്ന വ്യത്യാസം തനിക്കില്ല. ഓരോ കളിക്കുമനുസരിച്ച മികച്ച കളിക്കാരെ കളിക്കളത്തിൽ ഇറക്കുക എന്നാതാണ് ചെയ്യുക എന്നും ഡേവിഡ് ജെയിംസ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article