ഏതെങ്കിലും ബിജെപി നേതാവിന്റെ വീട്ടിലെ പട്ടിയെങ്കിലും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ നൽകിയിട്ടുണ്ടോ എന്ന് മല്ലികാർജുൻ ഖാർഗെ

വെള്ളി, 5 ഒക്‌ടോബര്‍ 2018 (15:56 IST)
ഡൽഹി: ആർ എസ് എസ്സിനെയും ബി ജെപിയെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് എ ഐ സി സി ജനറൽ സെക്രട്ടറി മല്ലികാർജുൻ ഖാർഗെ. ഏതെങ്കിലും ഒരു ആര്‍എസ്എസ്, ബിജെപി നേതാവിന്റെ വീട്ടിലെ പട്ടിയെങ്കിലും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി മരിച്ചിട്ടുണ്ടോ എന്ന് മല്ലികാർജുൻ ഖാർഗെ ചോദിച്ചു.
 
ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ ത്യജിച്ചവരാണ് കോൺഗ്രസുകാർ. രാജ്യത്തിന്റെ ഐക്യത്തിനായി ഇന്ദിരാഗാന്ധി സ്വന്തം ജീവൻ നൽകി. രാജീവ് ഗാന്ധി രാജ്യത്തിനുവേണ്ടി ജീവിതം സമർപ്പിച്ചു. ഏതെങ്കിലും ഒരു ആര്‍എസ്എസ്, ബിജെപി നേതാവിന്റെ വീട്ടിലെ പട്ടിയെങ്കിലും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി മരിച്ചിട്ടുണ്ടോ എന്നായിരുന്നു മല്ലികാർജുൻ ഖാർകെയുടെ പ്രതികരണം. 
 
ഏത് ആർ എസ് എസ് നേതാവാണ് സ്വാതന്ത്ര്യത്തിനു വേണ്ടി ജയിലിൽ കിടന്നിട്ടുള്ളത് എന്നും അദ്ദേഹം ചോദിച്ചു. നേരത്തെ ലോക്സഭയ്ക്കുള്ളിവച്ച് ഖാർഗെ സമാനമായ പ്രതികരണം നടത്തിയിരുന്നു. രാജ്യത്തിനു വേണ്ടി മരിച്ച ആരെങ്കിലും നിങ്ങളുടെ കൂട്ടത്തിൽ ഉണ്ടോ ? ഒരു പട്ടിയെയെങ്കിലും ചൂണ്ടിക്കാട്ടാമോ എന്നായിരുന്നു അന്ന് മല്ലികർജുൻ ഖാർഗെ ചോദിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍