കടലിൽ പോയ മത്സ്യത്തൊഴിലാളികൾ ഇന്ന് തിരിച്ചെത്തും; ആശങ്ക വേണ്ടെന്ന് ഫിഷറീസ് വകുപ്പ്

വെള്ളി, 5 ഒക്‌ടോബര്‍ 2018 (12:51 IST)
തിരുവനന്തപുരം: സംസ്ഥാനത്തു നിന്നും മത്സ്യബന്ധനത്തിനുപോയ ബോട്ടുകൾ ഇന്നു വൈകിട്ടോടെ തിരിച്ചെത്തുമെന്ന് ഫിഷറീസ് വകുപ്പ്. 208 ബോട്ടുകളാണ് സംസ്ഥാനത്തു നിന്നും മത്സ്യബന്ധനത്തിന് പോയവയിൽ തിരികെയെത്താനുള്ളത്. ഇവ ഇന്നു വൈകിട്ട് അഞ്ച് മണിയോടെ തീരത്ത് തിരിച്ചെത്തുമെന്ന് ഫിഷറീസ് വകുപ്പ് വ്യക്തമാക്കി.
 
ലക്ഷദ്വീപിനടുത്ത് വെള്ളിയാഴ്ച രൂപപ്പെടുന്ന ന്യൂനമർദം കടൽ അതി പരക്ഷുബ്ധമാക്കുമെന്നും. സംസ്ഥാനത്ത് ചുഴലിക്കാറ്റുണ്ടാകാൻ സാധ്യതയുണ്ടെന്നുമുള്ള മുന്നറിയിപ്പിനെ തുടർന്ന് കടലിൽ പോയ മത്സ്യത്തൊഴിലാളികലോട് ഏറ്റവും അടുത്തുള്ള കരയിലേക്ക് ഉടൻ തിരിച്ചെത്താൻ നിർദേശം നൽകിയിരുന്നു. 
 
കൊച്ചി തോപ്പുംപടിയിൽ നിന്നും 150ഉം കൊല്ലം നീണ്ടകരയിൽ നിന്നും 58ഉം ബോട്ടുകളാണ് മത്സ്യബന്ധനത്തായി കടലിൽ പോയിരുന്നത്. ലക്ഷദ്വീപ് മുതൽ ഗുജറാത്ത് വരെയുള്ള തീരങ്ങാളിലാണ് കൂടുതൽ ബോട്ടുകളും മത്സ്യബന്ധനം നടത്തുന്നത്. സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ തുടരുകയാണ്. ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ ഡമിന്റെ ഒരു ഷട്ടർ ഇന്നു തുറക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍